Sunday, February 16, 2025
spot_img
More

    വിവാഹജീവിതത്തിലെ പ്രതിസന്ധി ഒരു ശാപമല്ല, സാധ്യതയാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: വിവാഹ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധി ഒരു ശാപമല്ല അത് സാധ്യതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    കുടുംബജീവിതത്തില്‍ പലപ്പോഴും പ്രതിസന്ധികളുണ്ടാകാറുണ്ട്. എന്നാല്‍ അതിനെ ഭയക്കാതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രതിസന്ധികള്‍ നമ്മെ വളരാനാണ് സഹായിക്കുന്നത്. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ നാം തളര്‍ന്നുപോകരുത്. അങ്ങനെ സംഭവിച്ചാല്‍ ഹൃദയം അട്ഞ്ഞുപോകുകയും അതില്‍ നിന്ന് ഒരു പരിഹാരമാര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയാതെ പോകുകയും ചെയ്യും. പ്രതിസന്ധിയിലായാല്‍, മുറിവേറ്റാല്‍ ദൈവത്തിന് നന്ദി പറയുക, നിങ്ങളെ സഹായിക്കാനുള്ള സഹോദരീസഹോദരന്മാരുടെ സഹായത്തോടെ നിങ്ങള്‍ക്ക് സൗഖ്യം പ്രാപിക്കാന്‍ കഴിയാം. അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തീരുമാനിച്ചാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ സഹായിക്കാനും കഴിയും. റെത്തുവായ് എന്ന സംഘടനയുടെ അറുനൂറോളം വരുന്ന പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു പാപ്പ.

    1970 കളില്‍ അമേരിക്കയില്‍ വിവാഹജീവിതം വളരെ ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോയിരുന്ന ഒരു സാഹചര്യത്തില്‍ കാനഡക്കാരായ ദമ്പതികള്‍ പുതിയ ഉള്‍ക്കാഴ്ചയോടുകൂടി ആരംഭിക്കുകയും ഇതര രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയും ചെയ്ത പ്രസ്ഥാനമാണ് റെത്തുവായ്. വിവാഹമോചനത്തിന്റെ വക്കിലെത്തുകയോ വിവാഹമോചനം നടത്തുകയോ ചെയ്തവരും വീണ്ടും കൂടിച്ചേരാന്‍ ആഗ്രഹിക്കുന്നവരുമായ ദമ്പതികള്‍ക്ക് സഹായം നല്കുന്നുമുണ്ട്, ദാമ്പത്യജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുകയുംബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. റെത്തുവായ് എന്ന ഫ്രഞ്ച് വാ്ക്കിന്റെ അര്‍ത്ഥം വീണ്ടും കണ്ടെത്തുക എന്നതാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!