വത്തിക്കാന്‍ സിറ്റി: ഹൃദയത്തില്‍ ഉറങ്ങികിടക്കുന്ന വിശ്വാസത്തെ വിളിച്ചുണര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വറ്ററിലൂടെയാണ് പാപ്പ ഇക്കാര്യം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്.
ഹൃദയത്തില്‍ ക്രിസ്തുവിനെ വിളിച്ചുണര്‍ത്തിയാല്‍ ക്രിസ്തുവിനെ പോലെ കൊടുങ്കാറ്റിനപ്പുറമുള്ള കാര്യങ്ങള്‍ കാണുവാന്‍ നമുക്ക് സാധിക്കും.ക്രിസ്തുവിന്റെ നോട്ടത്തിലൂടെ കാര്യങ്ങളെ കാണുമ്പോഴാണ് ഇത് സാധ്യമാകുന്നതെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം ശിഷ്യന്മാര്‍ക്കൊപ്പം തോണിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ക്രിസ്തുവിനെപോലെയാണെന്ന വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പായുടെ സന്ദേശം.
വിവിധ ഭാഷകളിലായി പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക് നാലു കോടിയിലേറെ ഫോളവേഴ്‌സുണ്ട്, ഒമ്പതു ഭാഷകളിലാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം നിലവിലുള്ളത്.