വത്തിക്കാന്‍സിറ്റി: കത്തോലിക്കാസഭയ്ക്ക് എല്ലാവരുടെയും പങ്കാളിത്തം ആവശ്യമുണ്ടെന്നും അംഗപരിമിതരായ വ്യക്തികള്‍ തീര്‍ച്ചയായും ആവശ്യമാണെന്നും കൂദാശകളില്‍ നിന്ന് അവരെ ഒരിക്കലും ഒഴിവാക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
സഭ നിങ്ങളെ സ്‌നേഹിക്കുന്നു. തന്റെ ദൗത്യം നിര്‍വഹിക്കാന്‍ സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. സുവിശേഷത്തിന്റെ സേവനത്തിന് അത് അത്യാവശ്യമാണ്. സ്പിരിച്വല്‍ കെയറിന്റെ അഭാവമാണ് ഏറ്റവും മോശമായ വിവേചനത്തിന്‌റെ രൂപമെന്ന് അപ്പസ്‌തോലിക ലേഖനത്തില്‍ നിന്നുള്ള വാചകവും അദ്ദേഹം ഉദ്ധരിച്ചു. ഇന്റര്‍നാഷനല്‍ ഡേ ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിലിറ്റിസിന് നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഡിസംബര്‍ മൂന്നിനാണ് ഈ ദിനം ആചരിക്കുന്നത്. ഡിസൈബിലിറ്റിയുടെ പേരില്‍ ഒരാള്‍ക്കുപോലും കൂദാശകള്‍ നിഷേധിക്കപ്പെടരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഈശോയുമായുള്ള സൗഹൃദമാണ് ഈ ദിനാചരണത്തിന്റെ വിഷയം.
ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നത് ദാസന്മാരായിരിക്കാനല്ല, സുഹൃത്തുക്കളായിരിക്കാനാണ്. സ്ത്രീക്കോ പുരുഷനോ മാന്യതയുടെ കുറവുമില്ല. പാപ്പ പറഞ്ഞു.