കൊച്ചി: പൊതുസമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കുമായി രാഷ്ട്രീയപ്രവര്‍ത്തകനും ജനപ്രതിനിധിയുമെന്ന നിലയില്‍ പി. ടി തോമസ് ചെയ്ത സേവനങ്ങള്‍ ജനങ്ങള്‍ എല്ലാകാലവും അനുസ്മരിക്കുമെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.
സ്വന്തം രാഷ്ട്രീയ നിലപാടുകളെ എക്കാലവും ഉയര്‍ത്തിപിടിച്ച പൊതുപ്രവര്‍ത്തകനായിരുന്നു പി. ടി തോമസെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അനുസ്മരിച്ചു. രാഷ്ട്രീയങ്ങളില്‍ മൂല്യങ്ങളില്‍ നിലനില്ക്കുകയും സമൂഹത്തിന്റെ സമഗ്രപുരോഗതിക്കായി പ്രതിജ്ഞാബദ്ധമായ നിലപാടുകളെടുക്കുകയും ചെയ്ത നേതാവായിരുന്നു പിടി തോമസ് എന്ന് കെ ആര്‍എല്‍സി സി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു.
ഊര്‍ജ്ജ്വസ്വലമായ നേതൃപാടവത്തിന്റെയും സംഘാടകമികവിന്റെയും ആള്‍രൂപമായിരുന്നു പി. ടി തോമസ് എന്ന് ഇടുക്കി രൂപതാബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുസ്മരിച്ചു.