ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവരെ ഹിന്ദുത്വശക്തികള്‍ വേട്ടയാടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌ക്കരിച്ചത് ദു:ഖകരമാണെന്നും ചിദംബരം പറഞ്ഞു.