Wednesday, December 3, 2025
spot_img
More

    നമ്മുടെ ശൂന്യതയിലേക്ക് കടന്നുവരാന്‍ സന്നദ്ധനാണ് യേശു: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: എല്ലാ ശ്രമങ്ങളും വൃഥാവിലാണെന്ന് തോന്നുകയും നിരാശ അനുഭവപ്പെടുകയും ചെയ്യുന്ന ശൂന്യതയുടെ നിമിഷങ്ങളില്‍ ദൈവം നമുക്ക് അടുത്തേക്ക് വരാനും ശൂന്യതയിലേക്ക് കടന്നുവരാനും സന്നദ്ധനാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    ഓരോ ദിവസവും നാം നമ്മുടെ ജീവിതമാകുന്ന വഞ്ചി കൊണ്ട് കടലിലേക്ക് പത്രോസിനെപോലെ പുറപ്പെടുന്നു. പക്ഷേ അന്തിയാകുമ്പോഴും നമ്മുടെ വലയില്‍ ഒന്നും കുടുങ്ങുന്നില്ല, ഇത് ജോലി ചെയ്യാനും അദ്ധ്വാനിക്കാനും നമ്മെ നിരാശരാക്കുന്നു. അര്‍ഹിക്കുന്ന ഫലം കിട്ടാതെ വരുമ്പോള്‍ നാം നിരാശരാവുന്നു. എന്നാല്‍ ദൈവം നമ്മെ സ്‌നേഹിക്കുന്നതുകൊണ്ട് നമ്മെ അതിശയിപ്പിക്കുന്നു. നമ്മുടെ ശൂന്യതയിലേക്ക് ദൈവം കടന്നുവരുന്നു. നമ്മുടെ ദാരിദ്ര്യത്തെ അവിടുത്തെ സമൃദ്ധികൊണ്ടും നമ്മുടെ ദുരിതങ്ങളെ അവിടുത്തെ കരുണ കൊണ്ടും നിറയ്ക്കുന്നു.

    നമ്മുടെ പാപങ്ങള്‍ കൊണ്ട് നാം ചിലപ്പോള്‍ ദൈവത്തിന് വിലയില്ലാത്തവരാണെന്ന് നമുക്ക് തോന്നിയേക്കാം. ഇന്ന് ദൈവത്തില്‍ നിന്ന് അകന്നുനില്ക്കാനുളള നമ്മുടെ ഒഴികഴിവ് മാത്രമാണ്. അവിടുന്ന് സാമീപ്യത്തിന്റെ ദൈവമാണ്. അനുകമ്പയുടെയും ദയയുടെയും ദൈവമാണ്. അവിടുന്നൊരിക്കലും പരിപൂര്‍ണ്ണത തേടുന്നില്ല.

    നമ്മുടെ വഞ്ചിയിലേക്ക് ദൈവത്തെ ക്ഷണിച്ചാല്‍ നമുക്ക് കടലിലേക്ക് ധൈര്യമായിട്ടിറങ്ങാം, ഭയം കൂടാതെ വഞ്ചി തുഴയാം, ഒന്നും ലഭിച്ചില്ലെങ്കില്‍ പോലും നാം നിരാശപ്പെടുകയില്ല. ദൈവം നമുക്ക് എപ്പോഴും പുതിയ സാധ്യതകള്‍ തുറന്നുതരുന്നു. പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!