നിയുക്ത ആര്‍ച്ച് ബിഷപ് ഡോ. തോമസ് നെറ്റോയുടെ സ്ഥാനാരോഹണം മാര്‍ച്ച് 19 ന്

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ് മോണ്‍. ഡോ. തോമസ് നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും മാര്‍ച്ച് 19 ന് വൈകുന്നേരം നാലിന് വെ്ട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന് സമീപം ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍സ് ഗ്രൗണ്ടില്‍ നടക്കും. എല്ലാ വിശ്വാസികള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കി ആഘോഷമായി ചടങ്ങ് സംഘടിപ്പിക്കാനാണ് ആഗ്രഹമെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും ചടങ്ങെന്ന് സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് അറിയിച്ചു.

വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ദിനത്തില്‍ തന്നെ മെത്രാഭിഷേകം നടത്തണമെന്ന ഡോ. തോമസ് നെറ്റോയുടെ ആഗ്രഹം കണക്കിലെടുത്താണ് ചടങ്ങ് മാര്‍ച്ച് 19 ന് തീരുമാനിച്ചത്. മെത്രാഭിഷേകത്തിനും സ്ഥാനാരോഹണത്തിനും ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates