Monday, February 9, 2026
spot_img
More

    21 കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വം അനുസ്മരിച്ചു

    കെയ്‌റോ: ഐഎസ് ഭീകരവാദികള്‍ കഴുത്തറുത്തു കൊന്ന കോപ്റ്റിക് ക്രൈസ്തവരുടെ ധീരരക്തസാക്ഷിത്വത്തിന് ഏഴു വര്‍ഷം പൂര്‍ത്തിയായി. 2015 ഫെബ്രുവരി 15 നാണ് 21 കോപ്റ്റിക് ക്രൈസ്തവരെ ലിബിയയിലെ കടല്‍ത്തീരത്തുവച്ച് ഇസ്ലാമിക് സ്റ്റേറ്റ് തലയറുത്തു കൊന്നതിന്റെ വീഡിയോ പുറത്തുവന്നത്. പിന്നീട് ഈജിപ്ത് ഗവണ്‍മെന്റും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയും വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്തു.

    2018 ഒക്ടോബറില്‍ 21 പുരുഷന്മാരുടെ മൃതശരീരങ്ങള്‍ കൂട്ട മറവ് ചെയ്തതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ ഇവരെ പിന്നീട് സഭയുടെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു. രക്തസാക്ഷികളുടെ മാധ്യസ്ഥം വഴി നിരവധി അത്ഭുതങ്ങള്‍ നടക്കുന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നു.

    ഈജിപ്തിലെ മിന്യാരൂപതയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണം നിരവധി പരിപാടികളോടെ നടത്തിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!