Monday, February 9, 2026
spot_img
More

    രണ്ടാമത് ഗ്രാന്റ് പേരന്റ്‌സ് ഡേയുടെ വിഷയം പ്രഖ്യാപിച്ചു

    വത്തിക്കാന്‍ സിറ്റി: രണ്ടാമത് ഗ്രാന്റ് പേരന്റ്‌സ് ഡേയുടെ വിഷയം പ്രഖ്യാപിച്ചു. സങ്കീര്‍ത്തനം 92 ലെ 14 ാം വാക്യമാണ് ഈ വര്‍ഷത്തെ വിഷയം. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും. അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്ക്കും എന്നതാണ് വിഷയം.കുടുംബങ്ങളില്‍ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന പ്രായമായവരുടെ മൂല്യം വീണ്ടും കണ്ടെത്താനും തിരിച്ചറിയാനും ഈ വിഷയം സഹായിക്കുമെന്ന് ഇതോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവന പറയുന്നു.

    കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തരമൊരു ദിനാചരണത്തിന് തുടക്കം കുറിച്ചത്. ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയോ അല്ലെങ്കില്‍ ഈശോയുടെ വല്യപ്പച്ചനും വല്യമ്മച്ചിയുമായ യൊവാക്കിം- അന്ന ദമ്പതികളുടെ തിരുനാള്‍ ദിനത്തിലോ ആണ് ദിനാചരണം.

    ഞാന്‍ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കും എന്നതായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിഷയം. തങ്ങളുടെ വാര്‍ദ്ധക്യത്തിലും സുവിശേഷം പ്രചരിപ്പിക്കുന്നത് തുടരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞവര്‍ഷം തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!