വത്തിക്കാന്‍ സിറ്റി: ദുര്‍ഘട ഘട്ടങ്ങളില്‍ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററിലൂടെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
നിങ്ങളുടെ ജീവിതത്തിലെ പ്രത്യേകിച്ച് ഏറ്റവും ദുര്‍ഘട ഘട്ടങ്ങളില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ പിഴവുകള്‍ അപവാദമായി മാറുന്നിടത്ത് സത്യം പറയാനും ക്ഷമ ചോദിക്കാനും വിനയപൂര്‍വ്വം പുനരാരംഭിക്കാനും നമുക്ക് ധൈര്യം നല്കണമെന്ന് വിശുദ്ധയൗസേപ്പിതാവിനോട് അപേക്ഷിക്കാം. പാപ്പ ട്വിറ്ററില്‍ കുറിച്ചു.
ഇറ്റാലിയന്‍, ഇംഗ്ലീഷ്,സ്പാനീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോളീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലാണ് പാപ്പ ഈ സന്ദേശം പങ്കുവച്ചത്.