ക്രൈസ്തവസാഹിത്യകാരന്‍ പ്രഫ. മാത്യു ഉലകംതറ അന്തരിച്ചു

കോട്ടയം: പ്രമുഖ ക്രൈസ്തവസാഹിത്യകാരന്‍ പ്രഫ. മാത്യു ഉലകംതറ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗദ്യവും പദ്യവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പ്രഫ. മാത്യു ഉലകംതറയ്ക്ക് കഴിഞ്ഞിരുന്നു. ക്രിസ്തുഗാഥ എന്ന മഹാകാവ്യം ക്രൈസ്തവവിശ്വാസികളുടെ മാത്രമല്ല ആസ്വാദകരുടെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാഹിത്യശാസ്ത്രം, വിമര്‍ശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അമ്പതോളം കൃതികളുടെ കര്‍ത്താവാണ്. ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കവിയും അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്ന പ്രഫ. മാത്യു ഉലകംതറയുടെ നിര്യാണത്തില്‍ മരിയന്‍പത്രം അനുശോചിക്കുകയും ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates