തെരുവിന്റെ മക്കളെ മാര്‍ ജേക്കബ് മുരിക്കന്‍ കുളിപ്പിച്ചൊരുക്കി

ഭരണങ്ങാനം: ലളിതജീവിതമാതൃകയിലൂടെയും വൃക്കദാനത്തിലൂടെയും അന്യമതസ്ഥര്‍ക്കു പോലും ആദരണീയനായി മാറിയ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ ലോകപ്രശസ്തമായ ഭരണങ്ങാനത്ത് തെരുവുമക്കളുടെ മുടി വെട്ടി അവരെ അദ്ദേഹം കുളിപ്പിച്ചൊരുക്കി. ആകാശപ്പറവകളുടെയും പാലാ സന്മനസ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഭരണങ്ങാനം പള്ളിയുടെ മുന്‍വശത്ത് ആകാശപ്പറവകളുടെ വാഹനത്തില്‍ വച്ചായിരുന്നു മാര്‍ ജേ്ക്കബ് മുരിക്കന്‍ മുടി വെട്ടിയത്. പാലാ ജനമൈത്രി പോലീസും ഈ പരിപാടിയോട് സഹകരിച്ചിരുന്നു. മുടിവെട്ടി കുളിപ്പിച്ച് പുതുവസ്ത്രം നല്കി ആഹാരം നല്കുകയും ചെയ്തു.

ഒരു ബിഷപ്പ് ആദ്യമായിട്ടാണ് തെരുവില്‍ കഴിയുന്നവരുടെ മുടിവെട്ടി കുളിപ്പിച്ചൊരുക്കിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates