പുടിന് സാത്താന്‍ ബാധ; ഭൂതോച്ചാടനവുമായി യുക്രെയ്ന്‍ പുരോഹിതന്‍

ലിവ്: റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന സാത്താന്‍ ബാധയാണെന്നും അതുകൊണ്ട് ഭൂതോച്ചാടനം ആവശ്യമാണെന്നും ഫാ. തൈക്‌ഹോന്‍ കുല്‍ബാക്കാ. ബൈസൈന്റയന്‍ വൈദികനായ ഇദ്ദേഹം പ്രശസ്തനായ ഭൂതോച്ചാടകനാണ്. വിഘടനവാദികള്‍ തടവിലാക്കിയതിനെ തുടര്‍ന്ന് യുക്രെയ്‌നിലെങ്ങും അദ്ദേഹം പ്രശസ്തനുമാണ്.

വൈദികനെന്ന നിലയില്‍ തനിക്കുള്ള പദവി ഉപയോഗിച്ച് താന്‍ പുടിന്റെ ബാധയൊഴിപ്പിക്കല്‍ ക്രിയ ആരംഭിച്ചിരിക്കുകയാണെന്നും ഫെബ്രുവരി 25 ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറയുന്നു. തിന്മയുടെ ശക്തിയും അരൂപിയുമാണ് ഇതുപോലെ ചില പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പുടിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പുടിനില്‍ നിന്ന് തിന്മയെ നീക്കം ചെയ്യാനും പൈശാചിക സ്വാധീനം എടുത്തുനീക്കാനും കരുണാമയനായ ദൈവത്തോട് താന്‍ അപേക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. അതുപോലെ വൈദികരുടെയും വിശ്വാസികളുടെയും പിന്തുണയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വിഘടനവാദികള്‍ ഇദ്ദേഹത്തെ 12 ദിവസമാണ് തടവില്‍ പാര്‍പ്പിച്ചത്. വൈറ്റ് ബ്രഡും വെള്ളവും മാത്രമാണ് അദ്ദേഹത്തിന് അക്കാലത്ത് നല്കിയത്. പ്രമേഹരോഗിയെ സംബന്ധിച്ച് വൈറ്റ് ബ്രഡ് ഏറെ അപകടം പിടിച്ചതായിരുന്നു. ടോയിലറ്റ് ടാങ്കില്‍ നിന്ന് വെള്ളം കുടിക്കാന്‍ വരെ അദ്ദേഹം നിര്‍ബന്ധിതനാക്കപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates