ഡിഎസ്ടി മിഷനറി സമൂഹത്തിന്റെ സുവര്‍ണ്ണജൂബിലി സമാപനം ജൂലൈ ഒന്നിന്

ഭരണങ്ങാനം: ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് മിഷനറി സന്യാസസമൂഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനം ജൂലൈ ഒന്നിന് നടക്കും.

സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാബലിക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.

പൊതുസമ്മേളനം വൈകുന്നേരം നാലിന്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. മതസാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

1969 ജൂലൈ മൂന്നിന് അരുവിത്തുറയില്‍ രൂപമെടുത്ത ഡിഎസ് ടി സന്യാസിനി സമൂഹത്തില്‍ ഇന്ന് നാനൂറോളം സിസ്‌റ്റേഴ്‌സും 85 അര്‍ത്ഥിനികളുമുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates