യുക്രെയ്ന്‍ സെമിത്തേരിക്ക് നേരെ ആക്രമണം

ബാള്‍ട്ടിമോര്‍:യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാള്‍ട്ടിമോറിന് സമീപമുള്ള യുക്രെയ്‌നിയന്‍ കത്തോലിക്കാ സെമിത്തേരിക്ക് നേരെയും ആക്രമണം. റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ അധിനിവേശം നടത്തിയ ദിവസം രാവിലെയാണ് സെമിത്തേരിക്ക് നേരെ ആക്രമണം നടന്നത്. അമ്പതോളം ശവക്കല്ലറകള്‍ക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്.

സെന്റ് മൈക്കല്‍ യുക്രെയ്‌നിയന്‍ കത്തോലിക്കാ ദേവാലയത്തിന്റെ കീഴിലുള്ള സെമിത്തേരിയാണ് ആക്രമിക്കപ്പെട്ടത്. ഏതെങ്കിലും തരത്തിലുള്ള ചുവരെഴുത്തുകളോ പെയ്ന്റിങോ നടന്നിട്ടില്ല. ആക്രമണം നടന്നതിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടുമില്ല. റ്ഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായിട്ടായിരിക്കാം ആക്രമണം.എന്നാല്‍ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. സെമിത്തേരി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

ബാള്‍ട്ടിമോര്‍ കൗണ്ടി പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 25 വര്‍ഷം മുമ്പാണ് ഈ സെമിത്തേരിക്ക് നേരെ ആദ്യമായി ആക്രമണം നടന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates