ഇനി കുരിശില്‍ മാത്രം അഭയം: കുരിശുരൂപത്തെ ആലിംഗനം ചെയ്തു പ്രാര്‍ത്ഥിക്കുന്ന യുക്രെയ്‌നില്‍ നിന്നുള്ള ദൃശ്യം വൈറലാകുന്നു

സോ്ഷ്യല്‍ മീഡിയായില്‍ വൈറലായ ഒരു ചിത്രമാണ് ഇത്. യുക്രെയ്‌നില്‍ നിന്നുളളത്. കുരിശിനെ ആലിംഗനം ചെയ്തു നില്ക്കുന്ന ഒരു വ്യക്തിയുടേതാണ് ഇത്. കുരിശിനെ ആലിംഗനം ചെയ്തു നില്ക്കുന്ന വ്യക്തിയുടെ മുഖം വ്യക്തമല്ല. അയാള്‍ ആരാണെന്നും അറിയില്ല. ക്രിസ്തു ആ വ്യക്തിയെ നോക്കുന്നതുപോലെയാണ് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത്. രണ്ടു പേര്‍ ഈ ദൃശ്യത്തെ കടന്നുപോകുന്നതായും കാണാം.

യുക്രെയ്‌നിലെ ലിവില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ ഡെന്നീസ് ആണ് ഈ ചിത്രം പകര്‍ത്തിയതും ഫെബ്രുവരി 24 ന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും. കിവില്‍ ബോംബ് വീണ് മൂന്നു മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമെടുത്തതാണ് ഈ രംഗമെന്ന് ഡെന്നീസ് പറയുന്നു.

യുദ്ധങ്ങളുടെ നിമിഷങ്ങളില്‍, ഒരു മനുഷ്യന് ആശ്രയിക്കാന്‍ കഴിയുന്ന ഏക അഭയകേന്ദ്രം ദൈവം മാത്രമാണല്ലോ. അതുകൊണ്ടാവാം പരസ്യമായി കുരിശിനെ ആലിംഗനം ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ ഈ വിശ്വാസിക്ക് കഴിഞ്ഞത്. ഇത്തരം പരസ്യമായ വിശ്വാസപ്രഖ്യാപനങ്ങള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകട്ടെ.

യുക്രെയ്‌ന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നമുക്കു തുടരാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates