ലൈംഗിക പീഡനക്കേസ്: ഗവണ്‍മെന്റ് കമ്മീഷനെ സ്‌പെയ്‌നിലെ മെത്രാന്‍ സംഘം സ്വാഗതം ചെയ്തു

മാഡ്രിഡ്: സ്‌പെയ്‌നിലെ കത്തോലിക്കാസഭയിലെ ലൈംഗികപീഡനങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ഗവണ്‍മെന്റ് നടപടിയെ മെത്രാന്‍സംഘം സ്വാഗതം ചെയ്തു. സ്പാനീഷ് പാര്‍ലമെന്റാണ് കത്തോലിക്കാസഭയിലെ ലൈംഗികപീഡന പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയമിക്കാനുള്ള തീരുമാനമെടുത്തത്. ഈ തീരുമാനത്തെയാണ് മെത്രാന്‍ സംഘം സ്വാഗതം ചെയ്തത്.

ബിഷപ്‌സ് കോണ്‍ഫ്രന്‍സ് വ്ക്താവ് ബിഷപ് ലൂയിസ് ഓര്‍ഗുലെ, ഇരകള്‍ക്ക് ഏറ്റവും ആദരണീയമായ നടപടിയായിരിക്കും ഓംബുഡ്‌സ്മാന്‍ എന്ന് പ്രതികരിച്ചു. ഇതുവരെ കേട്ട ഇരകളുടെ വേദനകള്‍ക്കുള്ള മറുപടിയായിരിക്കും ഇത് എന്ന് പ്രധാനമന്ത്രി പെദ്രോ ട്വിറ്ററില്‍ കുറിച്ചു. ഫിലോസഫി പ്രഫസറും 72 കാരനുമായ ഏഞ്ചല്‍ ഗാബിലോണ്‍ഡായാണ് അന്വേഷണക്കമ്മീഷന്റെ തലവന്‍.

2009 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു. മാര്‍ച്ച് 11 വരെ 506 ലൈംഗികപീഡനആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് സ്പാനീഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates