ബോസ്റ്റണ്‍: ഫ്‌ളോറിഡയിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിന് നേരെ നടന്ന ആ്ക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫ്രീമാന്‍ യാര്‍ഡ്‌ലി (24), പ്രോമീസ് യാര്‍ഡ്‌ലി( 18), ബ്ലെസിങ് യാര്‍ഡ്‌ലി(22) എന്നിവരെയാണ് ദേവാലയാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സാത്താന് സ്തുതി പാടിയും തിരുക്കുടുംബത്തിന്‌റെ രൂപങ്ങളില്‍ വൃത്തികെട്ട ചിത്രങ്ങള്‍ വരച്ചുവച്ചുമാണ് ഇവര്‍ മതവിശ്വാസത്തെ ആക്രമിച്ചത്, പള്ളിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ മൂന്നുപേരെയും കാണാന്‍ കഴിഞ്ഞിരുന്നു.
മൂന്നുപേര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പള്ളിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു.