ന്യൂഡല്‍ഹി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് പരിധി വിട്ട നടപടിയായിരിക്കാമെന്ന് സുപ്രീം കോടതി. പക്ഷേ, അക്കാര്യം കേസിലെ വാദത്തിന് ഒടുവിലാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ജസ്റ്റീസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച്.
ഹൈക്കോടതി ഉത്തരവിന് എതിരെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയക്കുള്ളില്‍ മറുപടി നല്കണമെന്ന്് എതിര്‍ കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷഖന്‍ സിദ്ധാര്‍ത്ഥ് ലൂത്രയാണ് കര്‍ദിനാളിന് വേണ്ടി ഹാജരായത്. താമരശ്ശേരി രൂപതയുടെയും ബത്തേരി രൂപതയുടെയും ഹര്‍ജികള്‍ക്കൊപ്പം കര്‍ദിനാളിന്റെ ഹര്‍ജി പരിഗണിക്കാമെന്നും കോടതി അറിയിച്ചു.