Thursday, February 19, 2026
spot_img
More

    മാള്‍ട്ടയില്‍ മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ മലയാളത്തിലും പ്രാര്‍ത്ഥന

    മാള്‍ട്ട: മാള്‍ട്ടയിലും മലയാളം മുഴങ്ങി. ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ മാള്‍ട്ട സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് മലയാളത്തില്‍ പ്രാര്‍ത്ഥന ഉയര്‍ന്നത്. വിശ്വാസികളുടെ പ്രാര്‍ത്ഥനയിലാണ് മലയാളത്തിലുള്ള പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തിയത്.

    കാരുണ്യവാനായ കര്‍ത്താവേ എല്ലാ രാഷ്ട്രനേതാക്കളും ഭരണകൂടങ്ങളും എല്ലാകാലത്തും സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ജനനന്മ മാത്രം ലക്ഷ്യമാക്കുകയും ഓരോ വ്യക്തിയുടെയും അന്തസിനെ ആദരിക്കുകയും ചെയ്തുകൊണ്ട് ഭരണം നടത്തുന്നതിന് വേണ്ട കൃപ അവര്‍ക്ക് നല്കണെേമയെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു മലയാളത്തിലുള്ള പ്രാര്‍ത്ഥന.

    ഇംഗ്ലീഷ്, മാള്‍ട്ടീഷ് ഭാഷകള്‍ക്ക് ശേഷമായിരുന്നു മലയാളത്തിലുള്ള പ്രാര്‍ത്ഥന. പതിനായിരങ്ങള്‍ പങ്കെടുത്ത വിശുദ്ധ ബലിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരുന്നു.

    മാള്‍ട്ടയിലേക്ക് നടന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 36 ാമത് അപ്പസ്‌തോലിക സന്ദര്‍ശനമായിരുന്നു

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!