Wednesday, February 18, 2026
spot_img
More

    അരൂക്കുറ്റി: തിരുവോസ്തി അപമാനിച്ച ആള്‍ അറസ്റ്റിലായി

    അരൂക്കുറ്റി: പാദുവാപുരം പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലില്‍ നിന്ന് തിരുവോസ്തി മോഷ്ടിച്ച് ചതുപ്പുനിലത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് പിടികൂടി. പാണാവള്ളി തുണ്ടത്തിപ്പറമ്പ് അബൂബക്കര്‍ എന്ന 35 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

    മാര്‍ച്ച് 28 ന് രാത്രിയിലാണ് ചാപ്പലില്‍ അതിക്രമം ഉണ്ടായതും പിന്നീട് ചതുപ്പുനിലത്തു നിന്ന് തിരുവോസ്തി കണ്ടെടുത്തതും. വിശ്വാസികളെ ഏറെ ഞെട്ടിക്കുകയും ദു:ഖിതരാക്കുകയും ചെയ്ത സംഭവമായിരുന്നു ഇത്. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയതെന്നു കരുതപ്പെട്ടിരുന്നുവെങ്കിലും മോഷണശ്രമം മാത്രമാണെന്നാണ് പോലീസ് പറയുന്നത്. ആരാധനാലയങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് അബൂബക്കറിന്റെ പേരില്‍ മുമ്പും കേസുകളുണ്ടായിട്ടുണ്ടത്രെ.

    വിശദവിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!