കൊച്ചി: പീഡനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ് ഡോ. ഫ്രാങ്കോയ്ക്ക് കന്യാസ്ത്രീ നല്കിയ അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതിയാണ് ഡോ. ഫ്രാങ്കോയെ നിരപരാധിയാണെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കിയത്.
ഈ വിധിക്കെതിരെയാണ് കന്യാസ്ത്രീ അപ്പീല്‍ നല്കിയിരിക്കുന്നത്. ബിഷപ്പിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നും ആരോപിച്ചിട്ടുണ്ട്.
കേസില്‍ സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്കിയിട്ടുണ്ട്.