വത്തിക്കാന്‍ സിറ്റി: വൃദ്ധരെ ഉപേക്ഷിക്കുന്നതും ദൈവപ്രമാണം അനുസരിക്കാത്തതും മാരകപാപമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദയവായി പ്രായമായവരെ പരിഗണിക്കുക. അവര്‍ ചരിത്രത്തിലെയും കുടുംബത്തിലെയും സാന്നിധ്യങ്ങളായിരുന്നു. അവരെയൊരിക്കലും തനിച്ചാക്കരുത്. അവരെയോര്‍ത്ത് ദൈവത്തിന് നന്ദിപറയുക. നേഴ്‌സിംങ് ഹോമുകളില്‍ കഴിയുന്ന വൃദ്ധരെ മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം സന്ദര്‍ശിക്കണം,.. ഇത വൃദ്ധരുടെ സാന്നിധ്യത്തെക്കുറിച്ച് കുട്ടികളെ അവബോധമുള്ളവരാക്കും.
ഒരിക്കല്‍ നാം മാതാപിതാക്കളില്‍ നിന്ന്‌സ്‌നേഹം സ്വീകരിച്ചു. വാര്‍ദധക്യത്തില്‍ അവര്‍ക്ക് ആ സ്‌നേഹം തിരികെ കൊടുക്കണം.
കോവിഡ് 19 ന്റെ വ്യാപനം ശക്തമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പൊതുദര്‍ശന വേള പുനരാരംഭിച്ചപ്പോള്‍ വിശ്വാസികളോടായി സംസാരിക്കുകയായിരുന്നു പാപ്പ.