Friday, July 18, 2025
spot_img
More

    മാര്‍പാപ്പയുടെ അഭിപ്രായ പ്രകടനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ

    മോസ്‌ക്കോ: യുക്രെയ്ന്‍ യുദ്ധപശ്ചാത്തലത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പാത്രിയാര്‍്ക്ക കിറിലിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ അഭിപ്രായപ്രകടനം വിവാദമാകുന്നു. കത്തോലിക്കാസഭയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ക്രിയാത്മകമായ സംവാദത്തിന് ഇടയാക്കുന്നതല്ല പാപ്പായുടെ അഭിപ്രായപ്രകടനം എന്ന് മെയ് നാലിന് പുറത്തിറക്കിയ പ്രസ്താവനയില്‍ മോസ്‌ക്കോ പാത്രിയാര്‍ക്കയുടെ മാധ്യമവിഭാഗത്തിന്റെ പത്രക്കുറിപ്പ് പറയുന്നു. മാര്‍പാപ്പയും പാത്രിയാര്‍ക്കയും തമ്മില്‍ വീഡിയോ കോണ്‍ഫ്രന്‍സ് നടന്നത് മാര്‍ച്ച് 16 ന് ആയിരുന്നു. മെയ് 3 ന് ഇറ്റാലിയന്‍ ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞ് പുടിന്റെ അള്‍ത്താരബാലനായി പാത്രിയാര്‍ക്ക സ്വയം തരംതാഴരുത് എന്നായിരുന്നു.

    ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരു മാസത്തിന് ശേഷം പാപ്പ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയത് ഖേദകരമാണെന്നും സംഭാഷണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് മോശപ്പെട്ട പ്രതീതിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. 40 മിനിറ്റ് നീണ്ട സൂം വീഡിയോ കോണ്‍ഫ്രന്‍സിനെക്കുറി്ച്ച് അഭിമുഖത്തില്‍ പാപ്പ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്:

    ആദ്യത്തെ 20 മിനിറ്റ് പാത്രിയാര്‍ക്ക കിറില്‍ ന്യൂസ് പേപ്പര്‍വായിക്കുകയായിരുന്നു. റഷ്യന്‍ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ടുളളതായിരുന്നു. ഞാന്‍ അദ്ദേഹത്തെ ശ്രവിക്കുകയും പിന്നീട് മറുപടി നല്കുകയും ചെയ്തു. സഹോദരാ എനിക്കിത് മനസ്സിലാവുന്നില്ല. നമ്മളൊരിക്കലും സ്‌റ്റേറ്റിന്റെ വൈദികരല്ല. നമുക്ക് ഒരിക്കലും രാഷ്ട്രീയത്തിന്റെ ഭാഷ സംസാരിക്കാനുമാവില്ല. ജീസസിന്റെഭാഷയാണ് നാം സംസാരിക്കേണ്ടത്. നാം ഒരേ ദൈവത്തിന്റെ ആട്ടിടയന്മാരാണ്. ഇ ക്കാരണത്താല്‍ നാം നോക്കേണ്ടത് സമാധാനത്തിന്റെ വഴയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. ഒരു പാത്രിയാര്‍ക്കയ്ക്ക് ഒരിക്കലും പുടിന്റെ അള്‍ത്താരബാലനായി സ്വയം തരംതാഴാനാവില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!