Tuesday, July 1, 2025
spot_img
More

    ദൈവം തന്റെ ഒരു കുഞ്ഞിനെപ്പോലും തള്ളിക്കളയുകയില്ല: മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: ദൈവം തന്റെ ഒരു കുഞ്ഞിനെപ്പോലും തള്ളിക്കളയുകയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്‍ജിബിറ്റി കത്തോലിക്കര്‍ക്കുവേണ്ടിയുള്ള പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തിന് നല്കിയ സന്ദേശത്തിലാണ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വെബ്സൈറ്റിന് സപ്പോര്‍ട്ട് നല്കുന്ന അമേരിക്ക മീഡിയ എഡിറ്റര്‍ ഫാ. ജെയിംസ് മാര്‍ട്ടിനാണ് പാപ്പ കത്തെഴുതിയത് .

    കത്തോലിക്കാ സഭയും എല്‍ജിബിറ്റി കമ്മ്യൂണിറ്റിയും തമ്മിലുള്ള ബന്ധത്തിന് ഇടനിലവഹിക്കുന്ന വ്യക്തി എന്ന പേരില്‍ ശ്രദ്ധേയനാണ് ഫാ. ജെയിംസ്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് എതിരെ നില്ക്കുന്ന വ്യക്തിയാണ് ഫാ. ജെയിംസ് എന്ന വിമര്‍ശനമുണ്ടെങ്കിലും എല്‍ജിബിറ്റി സമൂഹത്തിന് നല്കുന്ന സേവനങ്ങളുടെ പേരില്‍ മാര്‍പാപ്പയുടെ പിന്തുണ ഇദ്ദേഹത്തിനുണ്ട്.

    ദൈവം നമ്മുടെ പിതാവാണ്. അവിടുന്ന് ഒരിക്കലും തന്റെ മക്കളെ നിരസിക്കുകയില്ല. ദൈവത്തിന്റെ ശൈലി എന്നത് കരുണയും സഹാനുഭൂതിയുമാണ്. ഈ വഴിയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ നിങ്ങള്‍ ദൈവത്തെ കണ്ടെത്തും. പാപ്പ കുറിച്ചു. അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ വായിക്കാനും പഠിക്കാനും അ്‌ദേഹം എല്‍ജിബിറ്റി ആളുകളെ ഉപദേശിച്ചു. ആദിമക്രൈസ്തവസമൂഹത്തിന്റെ വളര്‍ച്ച എങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ അതില്‍ നിന്ന് പഠിക്കും. ജീവിക്കുന്ന സഭയെക്കുറിച്ച് നിങ്ങള്‍ കണ്ടെത്തും.

    സഭയില്‍ നിന്ന് ഇത്തരം ആളുകള്‍ നേരിടുന്ന അവഗണനയെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു. അതൊരിക്കലും സഭയുടെ തിരസ്‌ക്കരണമല്ല,സഭയ്ക്കുള്ളിലെ ആളുകളുടെ തിരസ്‌ക്കരണമാണ്. സഭാമാതാവ് അവളുടെ എല്ലാ മക്കളെയും ഒരുപോലെ സ്വീകരിക്കുന്നു. വിശുദ്ധ മത്താ 22:1-15, വിശുദ്ധ ലൂക്കാ 14:15-24 എന്നീ ബൈബിള്‍ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പ വിശദീകരിച്ചു. സെലക്ടീവ് ചര്‍ച്ച് എന്നത് ഒരിക്കലും വിശുദ്ധയായ സഭാമാതാവല്ല അതൊരു സെക്ടാണെന്നും പാപ്പ കത്തില്‍ വ്യക്തമാക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!