Sunday, September 14, 2025
spot_img
More

    ഫാ.റെന്‍സണ്‍ പൊള്ളയിലിന് ഇന്ന് കണ്ണീരോടെ വിട

    ആലപ്പുഴ: വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ. റെന്‍സണ്‍ പൊള്ളയിലിന് ഇന്ന് വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കും, ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സംസ്‌കാരശുശ്രൂഷകള്‍ നടക്കും. കഴിഞ്ഞദിവസമാണ് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലിരിക്കെയായിരുന്നു മരണം.

    ആലപ്പുഴ സേവ്യര്‍ ദേശ് ഇടവക പൊള്ളയില്‍ തോമസിന്റെയും റോസിയുടെയും മൂന്നു മക്കളില്‍ രണ്ടാമനാണ്. 1981 മെയ് 31 ന് ജനനം. 2009 ഏപ്രില്‍18 ന് വൈദികനായി. ബിഷപ്പിന്റെ സെക്രട്ടറിയായും വൈസ് ചാന്‍സലറായും ബിഷപ്പ് കൂരിയ നോട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. ആലപ്പുഴ മോണിംങ് സ്റ്റാര്‍ സ്‌കൂള്‍ മാനേജരായും മതബോധന കേന്ദ്രമായ സുവിശേഷ ഭവന്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!