Friday, March 14, 2025
spot_img
More

    അധ്യാപകന്‍ എന്നാല്‍ ദൗത്യം ജീവിക്കലാണ്: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി:അധ്യാപനം എന്നാല്‍ ദൗത്യം ജീവിക്കലാണെന്നും വിദ്യ പ്രദാനം ചെയ്യുകയെന്നാല്‍ ജീവന്റെ സംവേദനമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.പഠിപ്പിക്കുന്നവനാണ് അധ്യാപകന്‍. അറിവല്ല ഒരുവന്‍ എന്തായിരിക്കുന്നുവോ അത് പകര്‍ന്നുനല്കുന്നതാണ് അധ്യാപനം. തലയില്‍ ആശയങ്ങള്‍ നിറച്ചതുകൊണ്ട് കാര്യമില്ല. അതൊരിക്കലും വിദ്യ പ്രദാനം ചെയ്യലല്ല. പാപ്പ പറഞ്ഞു.

    വിശുദ്ധ ലൂചിയ ഫിലിപ്പിനീയുടെ 350 ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ആ സമൂഹത്തിലെ അംഗങ്ങളുള്‍പ്പെടെയുളള നാലായിരത്തോളം പേരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.മയേസ്‌ത്രെ പീയെ ഫിലിപ്പീനി എന്ന സ്യാസിനി സമൂഹത്തിന്റെ സ്ഥാപകരില്‍ഒരാളാണ് വിശുദ്ധ ലൂചിയ. ഇറ്റലി സ്വദേശിനിയാണ്.

    നാം സുന്ദരങ്ങളായ പ്രഭാഷണങ്ങള്‍ നടത്തുകയും ജീവിതം മറ്റൊരു ദിശയിലേക്ക് പോകുകയും ചെയ്താല്‍ നമ്മള്‍ കേവലം അഭിനേതാക്കളായി മാറുമെന്നും അതൊരു അപകടമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!