വത്തിക്കാന്‍ സിറ്റി: ടെക്‌സാസ് വെടിവയ്പ് തന്റെ ഹൃദയം പിളര്‍ത്തിയിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കൊല്ലപ്പെട്ടകുട്ടികളുടെയും അധ്യാപകരുടെയും കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയും താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ഇത്തരത്തിലുള്ളസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം ശ്രമിക്കണം. പാപ്പ പറഞ്ഞു
മെയ് 24 നാണ് മനുഷ്യമനസ്സാക്ഷിയെനടുക്കിക്കളഞ്ഞ കൂട്ടവെടിവയ്പ് ടെക്‌സാസിലെ സ്‌കൂളില്‍ അരങ്ങേറിയത്. ഒരു പതിനെട്ടുകാരനാണ് പ്രതി. ഇയാളെ പോലീസ് വെടിവച്ചുകൊന്നു. രാജ്യം തിന്മയുടെയും അക്രമത്തിന്റെയും പകര്‍ച്ചവ്യാധികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎസ്‌കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് പ്രതികരിച്ചു.