Friday, February 7, 2025
spot_img
More

    വിയറ്റ്‌നാമില്‍ പുതിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം തുറന്നു

    തായ് ബിന്‍ഹ്: വിയറ്റ്‌നാമില്‍ പുതിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം തുറന്നു. മാതാവിനോടുള്ള വിയറ്റ്‌നാം ജനതയുടെ നന്ദിയുടെയും സ്‌നേഹ്ത്തിന്റെയും പ്രകടനമാണ് ഇതെന്നും ഇതിലൂടെ ദൈവസ്‌നേഹം മറ്റുള്ളവരിലേക്ക് കൂടുതല്‍ പ്രസരിപ്പിക്കപ്പെടുമെന്നും ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനായിരുന്ന ബിഷപ് പീറ്റര്‍ നൗയെന്‍ സന്ദേശത്തില്‍ പറഞ്ഞു.

    പരിശുദ്ധ അമ്മ നമ്മെ ശ്രവിക്കുകയും നമ്മുടെ ആവശ്യങ്ങള്‍ ഈശോയ്ക്ക് സമര്‍പ്പിച്ചു അനുഗ്രഹങ്ങള്‍ വാങ്ങിത്തരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതോട് അനുബന്ധിച്ചുള്ള ഇടവകദേവാലയത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഡിസംബര്‍ എട്ടിന് നടക്കും. വിയറ്റ്‌നാമിലെ ഏറ്റവും വലിയദേവാലയമായിരിക്കും ഇത്.

    ഡൊമിനിക്കന്‍ വൈദികര്‍ 1679 ലാണ് വിയറ്റ്‌നാമില്‍ കത്തോലിക്കാമതവിശ്വാസം പരിചയപ്പെടുത്തിയത്.114 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ഒരു ഇടവകസമൂഹം രൂപം കൊണ്ടത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!