Wednesday, April 30, 2025
spot_img
More

    മാര്‍ തോമസ് കുര്യാളശ്ശേരിയുടെ ചരമവാര്‍ഷികദിനം ആചരിച്ചു

    ചങ്ങനാശ്ശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിയുടെ 97 ാം ചരമവാര്‍ഷികദിനം ആചരിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കി.

    താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ചങ്ങനാശ്ശേരി അതിരൂപതസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരിജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവരുടെ കാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

    നേര്‍ച്ചസദ്യവിതരണവും ഉണ്ടായിരുന്നു. മാര്‍ തോമസ് കുര്യാളശ്ശേരിയുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയ ചിത്രകഥാപുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെയും യൂക്കരിസ്റ്റിക് പതിപ്പിന്റെയും പ്രകാശനവും നടന്നു.

    എസ്എബിഎസ് സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസിലിന്‍ ഒഴുകയില്‍, പോസ്റ്റുലേറ്റര്‍ ഡോ സിസ്റ്റര്‍ തെരേസ നടുപ്പറമ്പില്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ലിസി ജോസ് വടക്കേചിറയാത്ത് എന്നിവര്‍ പ്രസംഗിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!