പ്ലാസ്റ്റിക് മാലിന്യത്തില്‍ കുഞ്ഞിന്റെ മൃതദേഹം: അന്വേഷണം വേണമെന്ന് പ്രോ ലൈഫ്

കൊച്ചി: ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് മാലിന്യത്തിനുള്ളില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നത് ആശങ്ക വര്‍ദ്ധിക്കുന്നതായി എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബുജോസ് ചൂണ്ടിക്കാട്ടി.

ഓരോ ജീവനും വിലപ്പെട്ടതാണെന്ന അവബോധം സമൂഹത്തില്‍ വ്യാപകമാക്കണമെന്നും ആവശ്യമെങ്കില്‍ ആശുപത്രികള്‍, ലിംഗനിര്‍ണ്ണയസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് ഇന്റലിജന്റസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates