Thursday, September 18, 2025
spot_img
More

    ബിഷപ് സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസിന് ഇന്ന് വിട

    കോട്ടയം:യാക്കോബായ സുറിയാനി സഭാ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്തയും മര്‍ത്തമറിയം വനിതാസമാജം പ്രസിഡന്റുമായ സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസിന് ഇന്ന് വിശ്വാസസമൂഹം യാത്രാമൊഴി നല്കും. ഹൃദയസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ ഒമ്പതിന് മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണമടഞ്ഞത്.

    ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുറിച്ചി സെന്റ് മേരീസ് സൂനേറോ പുത്തന്‍പ്പള്ളിയിലാണ് കബറടക്കം.

    കോട്ടയം കുറിച്ചി പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതരായ ചാക്കോ എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!