വത്തിക്കാന്‍: ആയുധങ്ങളുടെ തുല്യതയിലോ പരസ്പരഭീതിയിലോ ആകരുത് സമാധാനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
യുക്രെയ്‌നിനും ലോകം മുഴുവനും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇന്നലെ നടന്നത്രികാലജപത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
സമാധാനത്തിന് വേണ്ടി ആയുധങ്ങളെ ആശ്രയിക്കുന്ന തന്ത്രങ്ങള്‍ നമ്മെ എഴുപതു വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകും. ഭിന്നതയുടെ പശ്ചാത്തലത്തില്‍ നിന്ന് പരസ്പരവിശ്വാസത്തിന്റെ ലോകത്തിലേക്ക് മുന്നേറാന്‍ രാജ്യങ്ങള്‍ ശ്രമിക്കണം.മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.