Friday, December 6, 2024
spot_img
More

    സാമ്പത്തിക ക്രമക്കേട്: സിസ്റ്റൈന്‍ ചാപ്പല്‍ ഡയറക്ടറെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തു

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിസ്റ്റൈന്‍ ചാപ്പല്‍ ഡയറക്ടറെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ഫാ. മാസിമോ പാലോംബെല്ലയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. സാമ്പത്തികമായ ക്രമക്കേടുകള്‍ നടത്തി എന്ന ആരോപണത്തെതുടര്‍ന്നാണ് ഈ നീക്കം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്.

    ഒമ്പതുവര്‍ഷമായി ഫാ. മാസിമോ ഈ പദവിയില്‍ തുടര്‍ന്നുപോരികയായിരുന്നു. എന്നാല്‍ 2018 ജൂലൈയിലാണ് സിസ്‌റ്റൈന്‍ ചാപ്പല്‍ ക്വയര്‍ ടീം ഉള്‍പ്പെട്ട സാമ്പത്തികാഴിമതിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് പാപ്പ ഉത്തരവിട്ടിരുന്നു .

    ലോകത്തിലേക്കും വച്ചേറ്റവും പഴക്കം ചെന്ന ഗായകസംഘമാണ് സിസ്റ്റൈന്‍ ചാപ്പല്‍ ക്വയര്‍ടീം. 1500 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!