വത്തിക്കാന്‍ സിറ്റി: സന്യസ്തര്‍ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ആത്മവിശകലനത്തിന് തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ സന്യസ്തസമൂഹങ്ങളിലെ പ്രതിനിധികളുമായി നടത്തിയകൂടിക്കാഴ്ചാ വേളയില്‍ സംസാരിക്കുകയായിരുന്നുപാപ്പ.
പരിശുദ്ധാത്മാവിന്റെ സഹായത്തോടെ തങ്ങളുടെ സമൂഹത്തിന്റെ പ്രത്യേകമായ സിദ്ധികളും ഉദ്ദേശങ്ങളും ഉത്തരവാദിത്തത്തോടെ ജീവിച്ചോ എന്ന വിചിന്തനം ഓരോ സന്യസ്തരും നടത്തണം. പരിശുദ്ധാത്മാവിലൂടെയായിരിക്കണം നമ്മുടെ സമൂഹജീവിതത്തെവിലയിരുത്തേണ്ടത്. ഏതു ദിശയിലാണ് ജീവിതം പൊയ്‌ക്കൊണ്ടിരിക്കുന്നത്,എന്തൊക്കെയാണ് മെച്ചപ്പെടുത്താനുള്ളത്, എവിടെയാണ് മാറ്റംആവശ്യമായിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടണം.
പരിശുദ്ധാത്മാവിന്റെ പ്രേരണകള്‍ക്കനുസരിച്ചായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടത്. ദൈവതിരുമുമ്പാകെ ആത്മാവിന്റെസ്ഥിതി വിചിന്തനം ചെയ്യണം. ഒരുമിച്ചു പ്രാര്‍ത്ഥിച്ചു ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുമ്പോഴാണ് ആദിമക്രൈസ്തവ സമൂഹത്തിന്റേതുപോലെയുള്ള ജീവിതം ജീവിക്കാന്‍സാധിക്കുന്നത്.
എണ്ണത്തിന്റെ വളര്‍ച്ചയില്‍ മാത്രമല്ല സഭ ലക്ഷ്യംവയ്ക്കുന്നത്, സഭ നിലനില്ക്കുന്നതു തന്നെക്രിസ്തുവിന്റെ സുവിശേഷംഅറിയിക്കാനാണ്. ഈയൊരു അര്‍ത്ഥത്തില്‍ സമര്‍പ്പിതസമൂഹങ്ങളുടെ പ്രത്യേകമായ സിദ്ധികള്‍ വിവിധങ്ങളാണെങ്കിലും അവ സുവിശേഷവല്‍ക്കരണത്തിനായി ഒരുമിച്ചു നില്‌ക്കേണ്ടവയാണ്. സഭാസ്ഥാപകരുടെ ജീവിതത്തിലേക്ക് നോക്കി യഥാര്‍ത്ഥ സുവിശേഷവല്‍ക്കരണം എന്താണെന്ന് നാം പഠിക്കണം.
സുവിശേഷപ്രഘോഷണം പ്രലോഭിപ്പിച്ച് മതം മാറ്റുന്ന പ്രക്രിയയല്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.