വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ വിധിക്കുന്നതിന് മുമ്പ് ആദ്യം സ്വന്തം മനസ്സാക്ഷിയുടെ കാഠിന്യം പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മറ്റുള്ളവരെ അവരുടെ സാഹചര്യം മനസ്സിലാക്കിയും ആവശ്യം കണ്ടറിഞ്ഞും ദയയോടെ സഹായിക്കുക. നിങ്ങള്‍ തെരുവിലൂടെ നടന്നുപോകുമ്പോള്‍ ഒരു മനുഷ്യന്‍ വീണു കിടക്കുന്നതായി കണ്ടെത്തുന്നു. അപ്പോള്‍ അയാളെ തിരിഞ്ഞുനോക്കാതെ നടന്നുപോകുമ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നത് ഇങ്ങനെയാണ്, ഓ മദ്യപിച്ചിട്ട് കിടക്കുന്നതാണ്, മദ്യപിച്ചാല്‍ ഇങ്ങനെയിരിക്കും. ഈ മനുഷ്യന്‍ ഇങ്ങനെ കിടക്കാന്‍ കാരണമെന്തായിരിക്കും എന്ന് ആലോചിക്കുക. അയാളെ വിധിയെഴുതുന്നതിന് മുമ്പ്. അപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന്റെ കാഠിന്യം മഞ്ഞുപോലെ ഉരുകിപ്പോകും.
യഥാര്‍ത്ഥ സ്‌നേഹം എന്ന് പറയുന്നത് മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുക എന്നതാണ്. ഇതാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യത്വം ആവശ്യപ്പെടുന്നത്. പിതാവായ ദൈവം കരുണാമയനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍. ഇതാണ് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
മറ്റുള്ളവരുടെ വേദനകളില്‍ പങ്കുചേരാനോ അത് മനസ്സിലാക്കാനോ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവിടെ ഗുരുതരമായിട്ടെന്തോ സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ കരുതലോടെയിരിക്കണം. പാപ്പ മുന്നറിയിപ്പ് നല്കി.