കണ്ണൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക നേതാവ് പി. സി എബ്രഹാം പല്ലാട്ട്കുന്നേലിന്റെ( കുഞ്ഞേട്ടന്) സ്മരണയ്ക്കായി സംസ്ഥാന സമിതി നല്കുന്ന കുഞ്ഞേട്ടന് പുരസ്ക്കാരത്തിന് എറണാകുളം-അങ്കമാലി അതിരൂപതാംഗവും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യന് ജോസഫ് മാണിക്യത്താന്‍ അര്‍ഹനായി. 13 ന് ചെമ്മലമറ്റത്ത് കുഞ്ഞേട്ടന് അനുസ്മരണ സമ്മേളനത്തില്‍ പുരസ്ക്കാരം നല്‍കും.
ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനരക്ഷാധികാരി റവ. ഡോ.തോമസ് മാര്‍ കൂറിലോസാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിഅധ്യക്ഷത വഹിച്ചു.