കാക്കനാട്: അശരണരെയും അഗതികളെയും 25ല്‍ അധികം വര്‍ഷങ്ങളായി പരിപാലിക്കുകയും കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യഭക്ഷണവിതരണംനടത്തുകയും ചെയ്യുന്ന നവജീവന്‍ പി. യു തോമസിന് സീറോ മലബാര്‍ സഭയുടെസാമൂഹ്യസേവന പുരസ്‌ക്കാരം.
അല്മായ വിഭാഗത്തിലാണ് എല്ലാവരുടെയുംപ്രിയപ്പെട്ട നവജീവന്‍തോമസുചേട്ടന് ഈ പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്. വൈദികരുടെ വിഭാഗത്തില്‍ഫാ.ജോസഫ് ചിറ്റൂരും(മാനന്തവാടി) സന്യസ്തരുടെ വിഭാഗത്തില്‍ സിസ്റ്റര്‍ ലിസെറ്റ് ഡിബിഎസും(ജഗദല്‍പ്പൂര്‍) അര്‍ഹരായി.
സിനഡിനോട് അനുബന്ധിച്ച് മൗണ്ട്‌സെന്റ്‌തോമസില്‍ 24 ന് നടക്കുന്ന ചടങ്ങില്‍ വച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമ്മാനിക്കും. മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരിക്കും,
വയനാടിലെ ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്കിടയിലാണ് ഫാ.ജോസഫിന്റെ പ്രവര്‍ത്തനം. ഗാംഗലൂര്‍ ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്കിടയിലാണ് സിസ്റ്റര്‍ ലിസെറ്റ് പ്രവര്‍ത്തിക്കുന്നത്.