പാലാ: ഏറെ നാളായി പറഞ്ഞുകേട്ടിരുന്ന ആ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി. പാലാരൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ സ്വപ്‌നവും. മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. ഏറെക്കാലമായി മെത്രാന്‍പദവി ഉപേക്ഷിച്ച് സന്യാസജീവിതംതിരഞ്ഞെടുക്കാനുള്ള ആലോചനയിലുംപ്രാര്‍ത്ഥനയിലുമായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അംഗീകാരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മാര്‍ മുരിക്കന്‍. ഇത്തരമൊരുസാഹചര്യത്തില്‍ മാര്‍ മുരിക്കന്റെ രാജി സീറോ മലബാര്‍സിനഡ് അംഗീകരിച്ചതോടെയാണ് സന്യാസജീവിതത്തിലേക്കുള്ള വഴി തുറക്കപ്പെട്ടത്.
നല്ലതണ്ണിയിലെ ആശ്രമത്തിലേക്കാണ് അരമനയില്‍നിന്ന് അദ്ദേഹം യാത്രയാകുന്നത്. സീറോ മലബാര്‍സഭയില്‍ ആദ്യമായാണ് ഒരു മെത്രാന്‍ സ്വയംപദവിയൊഴിയുന്നത്. ലളിതജീവിതത്തിന്റെ ഉടമയായിരുന്നു മാര്‍ മുരിക്കന്‍. വൃ്ക്കദാനത്തിലൂടെയാണ് അദ്ദേഹം പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.
1993 ഡിസംബര്‍ 27 ന് വൈദികനായി. 2012 ഓഗസ്റ്റ് 24 ന് പാലാരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2012 ഒക്ടോബര്‍ ഒന്നിന് മെത്രാഭിഷേകം നടന്നു.
മുട്ടുചിറ സ്വദേശിയാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കുടുംബവുമായി ബന്ധവുമുണ്ട്.