കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും

കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍( അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാളിനൊരുക്കമായുളള എട്ടുനോമ്പാചരണം 31മുതല്‍ സെപ്തംബര്‍ എട്ടുവരെ നടക്കും

. 31 ന് വൈകുന്നേരം നാലിന്‌ കൊടിയേറ്റ്.തുടര്‍ന്ന് ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെ രാവിലെ അഞ്ചിനും 6.30 നും എട്ടിനും പത്തിനും 12 നും ഉച്ചകഴിഞ്ഞ് 2.15 നും 4.30 നും രാത്രി ഏഴിനും വിശുദ്ധ കുര്‍്ബാനയും വൈകുന്നേരം 6.15 ന് ജപമാലപ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

സെപ്തംബര്‍ ഒന്നുമുതല്‍ എ്ട്ടുവരെയുളള തിരുനാള്‍ ദിവസങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, റവ.ഡോ. കുര്യന്‍താമരശ്ശേരി, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates