നിക്കരാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ ക്രൈസ്തവവിരുദ്ധത ആവര്‍ത്തിക്കപ്പെടുന്നു. മിഷനറിസ്ഓഫ് ചാരിറ്റി സന്യാസസമൂഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയ ഭരണകൂടം ഇപ്പോഴിതാ മറ്റൊരു സന്യാസസമൂഹത്തെയും പുറത്താക്കിയിരിക്കുന്നു. റിലീജിയസ് സിസ്റ്റേഴ്‌സ് ഓഫ് ദ ക്രോസ് എന്ന സന്യാസസമൂഹത്തെയാണ് ഓര്‍ട്ടെഗോ ഭരണകൂടം പുറത്താക്കിയിരിക്കുന്നത്.
മെക്‌സിക്കോയില്‍ രൂപമെടുത്ത സന്യാസസമൂഹമാണ് റിലീജിയസ് സി്‌സ്റ്റേഴ്‌സ് ഓഫ് ദ ക്രോസ്. ദിവ്യകാരുണ്യാരാധനയില്‍ കേന്ദ്രീകൃതമായ ആത്മീയജീവിതമാണ് ഈ കന്യാസ്ത്രീകള്‍ നയിക്കുന്നത്
. മാറ്റാഗാല്‍പാ രൂപതയിലാണ് ഇവര്‍ സേവനം ചെയ്യുന്നത്. ഇവിടുത്തെ മെത്രാനെയാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. നിക്കരാഗ്വയില്‍ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ സന്യാസസമൂഹമാണ് റിലീജിയസ് സിസ്റ്റേഴ്‌സ് ഓഫ് ദ ക്രോസ്.
ജൂലൈയിലാണ് മിഷനറിസ് ഓഫ് ചാരിറ്റിയെ ഭരണകൂടം രാജ്യത്ത് നിന്ന് പുറത്താക്കിയത്. മാര്‍ച്ച്മാസത്തില്‍ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് വഌഡിമറിനെയും രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി വൈദികരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കരാഗ്വയില്‍ ക്രൈസ്തവ വിരുദ്ധത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.