ബെന്യൂ സ്‌റ്റേറ്റ്: മധ്യനൈജീരിയായിലെ ബെന്യൂ സ്‌റ്റേറ്റില്‍ ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്തതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 19 നാണ് ഗ്രാമം കീഴടക്കി അക്രമികള്‍ ക്രൈസ്തവരെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. ഫുലാനി ഹെര്‍ഡ്‌സ്‌മെന്നാണ് അക്രമത്തിന് പിന്നില്‍
ഫുലാനികളും കര്‍ഷകരും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ ബാക്കിപത്രമായാണ് ഫുലാനികള്‍ ഗ്രാമം വളഞ്ഞ് തേര്‍വാഴ്ച നടത്തിയതെന്ന് പോലീസ്അറിയിച്ചു. കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമായിട്ടില്ല.വ്യത്യസ്തകണക്കുകളാണ് ഇത് സംബന്ധിച്ച്പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സെന്റ് മൈക്കല്‍സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീകളും കുട്ടികളുമടക്കം 71 പേര്‍ മരിച്ചതായിട്ടാണ് ചില കണക്കുകള്‍പറയുന്ന്ത്. 35 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
രാവിലെ ആറുമണിയോടെയാണ് ഫുലാനികള്‍ ഗ്രാമത്തില്‍ എത്തിയതെന്നും വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഫാ. സാമുവല്‍ ഫിലപറയുന്നു.