Wednesday, January 15, 2025
spot_img
More

    കത്തോലിക്കര്‍ സമാധാനസ്രഷ്ടാക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: കത്തോലിക്കര്‍സമാധാന സ്രഷ്ടാക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമാധാനം ഒരിക്കലും അക്രമത്തിലൂടെനേടിയെടുക്കാനാവില്ല. ആരെയെങ്കിലും തോല്പിച്ചോ കീഴടക്കിയോ സമാധാനം നേടാനുമാവില്ല സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

    സുവിശേഷഭാഗ്യങ്ങള്‍ വിശുദ്ധരുടെ ഐഡന്റിറ്റി കാര്‍ഡാണെന്ന് പാപ്പ പറഞ്ഞു. പ്രത്യേകിച്ച് സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗ്രഹീതര്‍ എന്ന ഭാഗം. ഓരോ കത്തോലിക്കരുംസ്വയംചോദിക്കേണ്ടതുണ്ട് ഞങ്ങള്‍ സമാധാനസ്രഷ്ടാക്കളാണോ? ഞങ്ങള്‍ ജീവിക്കുന്ന ഇടങ്ങളില്‍.. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ അതോ ടെന്‍ഷന്‍ ഉണ്ടാക്കുന്നവരാണോ,. വാക്കുകള്‍ കൊണ്ട് മുറിവേല്പിക്കുന്നവരാണോ,, ഗോസിപ്പ് പറഞ്ഞു പരത്തുന്നവരാണോ.. നമ്മള്‍ സമാധാനത്തിലേക്ക് വഴിതുറക്കുന്നവരാകണം.

    സമാധാനം സ്ഥാപിക്കുന്നവര്‍ ദൈവപുത്രന്മാരാണെന്ന ക്രിസ്തുവിന്റെ വാക്കുകള്‍ നാം ഓര്‍മ്മിക്കണമെന്നും പാപ്പപറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!