ഇസ്ലാമബാദ്: ക്രിസ്തുമസ് ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന ഇലക്ഷന്‍ മാറ്റിയില്ലെങ്കില്‍ ഇലക്ഷന്‍ തള്ളിക്കളയുമെന്ന് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍. ഡിസംബര്‍ 24 നാണ് ഇലക്ഷന്‍ തീയതി നി്ശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇലക്ഷന്‍തീയതി നിശ്ചയിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപനം നടത്തിയത്.
ഒരു മില്യന്‍ വോട്ടര്‍മാരുള്ള ഈ ഇലക്ഷനില്‍അമ്പതിനായിരത്തോളം പേര്‍ ക്രൈസ്തവരാണ്. യൂണിയന്‍കൗണ്‍സിലിലേക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ നിശ്ചിതവിഭാഗങ്ങളിലേക്ക് സംവരണവുമുണ്ട്. ഭരണഘടന ഉറപ്പുനല്കുന്ന പൗരാവകാശങ്ങളുടെ നിഷേധമാണ് ഡിസംബര്‍ 24 ന് ഇലക്ഷന്‍ നിശ്ചയിച്ചതിലൂടെ തങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നതെന്ന് ക്രൈസ്തവര്‍ ആരോപിച്ചു.
ഈ ദിവസങ്ങളോട് അനുബന്ധിച്ചാണ് വീടുകള്‍ അലങ്കരിക്കുന്നതും ചിലപ്പോള്‍ സ്വന്തം ഭവനങ്ങളില്‍ എത്തുന്നതും. പോളിംങ് ബൂ്ത്തില്‍ നീണ്ട ക്യൂ നി്‌ല്ക്കാനും ഇതുമൂലം കഴിയില്ല. അവര്‍ പറയുന്നു. ഡിസംബര്‍ 25 ന് പാക്കിസ്ഥാനില്‍ പൊതുഅവധിയാണ്. പക്ഷേക്രിസ്തുമസിന്റെ പേരില്‍ അല്ലെന്ന് മാത്രം. രാജ്യസ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ജന്മദിനത്തിന്റെ പേരിലാണ് അത്.ദേശവ്യാപകമായി ഡിസംബര്‍ 23 മുതല്‍ ജനുവരി 3 വരെ ഇവിടെ സ്‌കൂളുകള്‍ക്കുംകോളജുകള്‍ക്കും അവധിയുമാണ്.
ഇങ്ങനെയൊരുസാഹചര്യത്തിലാണ് 24 ന് ഇലക്ഷന്‍ നിശ്ചയിച്ചിരിക്കുന്നത്. തീയതി മാറ്റിയില്ലെങ്കില്‍ ഇലക്ഷന്‍ ബഹിഷ്‌ക്കരിക്കുമെന്നാണ് ക്രൈസ്തവരുടെ മുന്നറിയിപ്പ്.