വത്തിക്കാന്‍ സിറ്റി: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത് മഹത്തായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രചോദനം നല്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ നേട്ടം കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പ്രത്യേകമായ പ്രചോദനം നല്കുന്നു. അനീതികളെ അതിജീവിക്കാന്‍, ദുര്‍ബലരെ പരിഗണിക്കാന്‍. പാപ്പ പറഞ്ഞു. ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിന്റെ അമ്പതാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
അസാധാരണമായ സ്വപ്നത്തെ തിരിച്ചറിഞ്ഞ നിമിഷം എന്നാണ് പാപ്പ ആ നിമിഷങ്ങളെ വിശേഷിപ്പിച്ചത്. നമ്മുടെ പൊതുഭവനം എന്ന ഭാവിക്കുവേണ്ടിയുള്ള ലക്ഷ്യമാണ് അതിലൂടെ സാധ്യമായത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.