ഹോംങ് കോംങ്: രാജ്യത്തെ സുരക്ഷാനിയമത്തിന്റെ കീഴില്‍ വിചാരണ നേരിടുന്ന കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ വിചാരണ പൂര്‍ത്തിയായ സ്ഥിതിക്ക് വിധി വെള്ളിയാഴ്ചയുണ്ടായേക്കുമെന്ന് കരുതുന്നു. മെയ് മാസത്തിലാണ് 90 കാരനായ കര്‍ദിനാള്‍ സെന്നിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു. കര്‍ദിനാള്‍ സെന്നിനെ കൂടാതെ നാലുപേര്‍ കൂടി വിചാരണ നേരിടുന്നുണ്ട്. എന്നാല്‍ കര്‍ദിനാള്‍ സെന്നിനെതിരെ ലഘുവായ കുറ്റമാണ് ചുമത്തിയിരിക്കുന്നത്,.
ചൈന-വത്തിക്കാന്‍ ഉടമ്പടിയുടെപേരില്‍ വത്തിക്കാന്റെ നിശിത വിമര്‍ശകനാണ് കര്‍ദിനാള്‍ സെന്‍. മുന്‍ ഹോംങ് കോംഗ് മെത്രാനായിരുന്നു, ഹോംങ് കോംഗില്‍ ഉടനീളം 224 സോഷ്യല്‍ ആന്റ്ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സഭ നടത്തുന്നുണ്ട്. 249 വിദ്യാഭ്യാസസ്ഥാപനങ്ങളുമുണ്ട്.
നാഷനല്‍ സെക്യൂരിറ്റി ലോയുടെ ചുവന്ന വര എവിടെയാണ് ഉള്ളതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് ബിഷപ് ചൗ പ്രതികരിച്ചു. സാമുഹ്യപ്രവര്‍ത്തകരും വിദ്യാഭ്യാസപ്രവര്‍ത്തകരും എല്ലാം നാഷനല്‍ സെക്യൂരിറ്റി ലോയുടെ ഭാഗമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.