മാന്നാനം: വിശുദ്ധ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധുപദവിയുടെ എട്ടാമത് വാര്‍ഷികം ഇന്ന് സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ ആഘോഷിക്കും. രാവിലെ 6,7 ,11 മണിക്കും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.
ചാവറയച്ചന്റെ കബറിടത്തിലേക്ക് സിഎംഐതിരുവനന്തപുരം പ്രോവിന്‍സിന്റെ കീഴിലുള്ള വിവിധ സ്‌കൂളുകളിലെ നാലായിരത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും തീര്‍ഥാടനം നടത്തും.10.30 ന് ചാവറ തീര്‍ത്ഥാടനം ആശ്രമ ദേവാലയത്തില്‍എത്തിച്ചേരും തുടര്‍ന്ന് ആ്ശ്രമ ദേവാലയാങ്കണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്മൃതിമണ്ഡപത്തിന്റെ വെഞ്ചിരിപ്പു കര്‍മ്മം സിഎംഐ സഭാ പ്രിയോര്‍ ജനറല്‍ റവ. ഡോ.തോമസ് ചാത്തംപറമ്പില്‍ നിര്‍വഹിക്കും.