മാലി: മാലിയില്‍ നിന്ന് ജര്‍മ്മന്‍ വൈദികനെ കാണാതെപോയി. ഫാ. ഹാന്‍സ് ലോഹറെയാണ് കാണാതായിരിക്കുന്നത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കരുതുന്നത്.
വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം മടങ്ങുകയായിരുന്ന വൈദികനെയാണ് കാണാതായിരിക്കുന്നതെന്ന് അതിരൂപത വ്യക്തമാക്കി. മുപ്പതുവര്‍ഷമായി മാലിയില്‍ സേവനം ചെയ്യുന്ന വ്യക്തിയാണ് ഫാ. ഹാന്‍സ്.
സംഭവവുമായി നേരിട്ട്ബന്ധമില്ലെങ്കിലും രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് മാലിയില്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.