വ്ത്തിക്കാന്‍ സിറ്റി: അനുദിനജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങളില്‍ ദൈവം സന്നിഹിതനാണെന്ന കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിലെ ഏറ്റവും സാധാരണസംഭവങ്ങളില്‍ പോലും ദൈവം സന്നിഹിതനാണ്. ദൈവം നമ്മുടെ ജീവിതത്തില്‍ ഒളിച്ചിരിപ്പുണ്ട്.
എല്ലായ്‌പ്പോഴും അവിടുന്ന് അവിടെതന്നെയുണ്ട്.അസാധാരണ സംഭവവികാസങ്ങളില്‍ മാത്രമല്ല ദൈവമുളളത്. അനുദിനജീവിതത്തിലെ ചെറിയ സംഭവങ്ങളില്‍ പോലും ദൈവമുണ്ട്. അനുദിനജീവിതവ്യാപാരങ്ങളില്‍, വിരസമായ ദിവസങ്ങളില്‍…അവിടെയെല്ലാം നമുക്ക് ദൈവത്തെകാണാം. അവിടുന്ന് നമ്മോട് സംസാരിക്കുകയും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു.