Monday, February 10, 2025
spot_img
More

    നൈജീരിയ: തോക്കുധാരികള്‍ ഗ്രാമം ആക്രമിച്ച് നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയി

    നൈജീരിയ: ഒന്നിനു പുറകെ ഒന്നായി നൈജീരിയായിലെ ഗ്രാമങ്ങള്‍ ആക്രമിച്ചു ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. സ്ത്രീകളുംകുട്ടികളും ഉള്‍പ്പടെ നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് സമാനമായ രീതിയിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

    കാന്‍വാ ഗ്രാമത്തില്‍ നിന്ന് 40പേരെയും ക്വാവാബ്രീ ഗ്രാമത്തില്‍ നിന്ന് 37 പേരെയും യാന്‍ക്കബാ ഗ്രാമത്തില്‍ നിന്ന് 38 പേരെയും അക്രമികള്‍ തോക്കു ചൂണ്ടിക്കാട്ടി തട്ടിക്കൊണ്ടുപോയതായി നൈജീരിയായിലെ ദിനപ്പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാന്‍വാ ഗ്രാമം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്, . 14 മുതല്‍ 16 വരെ പ്രായമുളള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മിലിട്ടറിയില്‍ നിന്നുളള ആക്രമണങ്ങളെ നേരിടാനുള്ള മനുഷ്യകവചങ്ങളായിട്ടാണ് ആളുകളെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നാണ് കരുതുന്നത്.

    2009 മുതല്‍ 2021 വരെയുളള തീവ്രവാദി ആക്രമണങ്ങള്‍ 10 മില്യന്‍ ആളുകളെ ബാധിച്ചിട്ടുള്ളതായിട്ടാണ് കണക്കുകള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!